ലിജോ- മോഹൻലാൽ ചിത്രത്തിൽ നായികയായി രാധിക ആപ്തെ വീണ്ടും മലയാളത്തിലേക്ക്

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (17:54 IST)
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ നായികയായി ബോളിവുഡ് താരം രാധിക ആപ്തെ എത്തുമെന്ന് റിപ്പോർട്ടുകൾ. 2015ൽ ഫഹദ് ഫാസിൽ ചിത്രമായ ഹരത്തിൽ രാധിക നായികയായി എത്തിയിരുന്നു.
 
ബോളിവുഡിലും മറ്റ് ഭാഷകളിലും ശക്തമായ കഥാപാത്രങ്ങളെയാണ് രാധിക അവതരിപ്പിക്കുന്നത്. അതിനാൽ തന്നെ താരനിരയിൽ രാധിക കൂടി ഉൾപ്പെടുന്നത് ചിത്രത്തിനെ പറ്റിയുള്ള പ്രതീക്ഷകളുയർത്തുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഡ്രാമയിൽ ഗുസ്തിക്കാരനായാകും മോഹൻലാൽ എത്തുക എന്നാണ് സൂചന. ഒരു മിത്തിനെ ആസ്പദമാക്കിയായിരിക്കും ചിത്രം ഒരുങ്ങുന്നത്. രാജസ്ഥാനിലാണ് ചിത്രത്തിൻ്റെ ഷൂട്ടിങ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article