'കാതൽ' ന് പാക്കപ്പ്, ചിത്രീകരണം പൂർത്തിയാക്കി ജിയോ ബേബിയും സംഘവും

കെ ആര്‍ അനൂപ്
ചൊവ്വ, 22 നവം‌ബര്‍ 2022 (17:17 IST)
മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ജിയോ ബേബി ചിത്രം കാതൽ ഒരുങ്ങുകയാണ്.മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണത്തിന് എത്തിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
 
ആദ്യം മമ്മൂട്ടിയും പിന്നെ ജ്യോതികയും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കി.
 
ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ച ഒരു ലൈറ്റ് ഫാമിലി ഡ്രാമയാണ് കാതൽ. ആദ്യമായിട്ടാണ് തന്റേതല്ലാത്ത ഒരു തിരക്കഥയിൽ സംവിധായകൻ ജിയോ ബേബി പ്രവർത്തിക്കുന്നത്.
 
ഫ്രാൻസിസ് ലൂയിസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
 
റോഷാക്കിന് പിന്നാലെ മമ്മൂട്ടി കമ്പനിയുടെ നൻപകൽ നേരത്തു മയക്കവും വൈകാതെ റിലീസ് ചെയ്യും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article