പുഴു എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായി മാറിയ സംവിധായികയാണ് റത്തീന. മമ്മൂട്ടി നായകനായെത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ താൻ നിയമപരമായി വിവാഹമോചിതയായ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് റത്തീന.
കുറച്ച് പേരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിവാഹമോചിതയായ കാര്യം തുറന്ന് പറയുന്നതെന്നും വിവാഹമോചനം നടന്ന് കുറച്ച് നാളുകളായെന്നും റത്തീന പറയുന്നു. നിലവിൽ നവ്യാ നായരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന പാതിരാത്രി എന്ന സിനിമയുടെ തിരക്കുകളിലാണ് റത്തീന. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ അടുത്ത് തന്നെ റിലീസാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രത്തീനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
രാവിലെ മുതൽ മൂന്നാലു പേര് വിളിച്ചു ഞാൻ ലീഗലി ഡിവോഴ്‌സ്ഡ് ആണോന്നു ചോദിക്കുന്നു .
എന്നാ പിന്നെ പറഞ്ഞേക്കാം എന്ന് വച്ചു .
ആഹ്ലാദിപ്പിൻ ആനന്ദിപ്പിൻ
Yes , I am legally a single mother .
ഒറിജിനൽ രേഖകൾ ശാന്തി വക്കീലിന്റെ കൈയിലുണ്ട് .
(വെബ്സൈറ്റിലും ലഭ്യമാണ് JFM court ന്റേം Family court ന്റേം കേസ് നമ്പർ അത്യാവശ്യക്കാർക്കു തരാം )