Yuzvendra Chahal - Dhanashree Verma Divorce: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹലും ഡാന്‍സ് കൊറിയോഗ്രഫര്‍ ധനശ്രീ വര്‍മയും നിയമപരമായി വേര്‍പിരിഞ്ഞു. ബാന്ദ്ര കുടുംബക്കോടതിയാണ് ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചത്. നാളെ ആരംഭിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഭാഗമാകേണ്ടതിനാല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് ബോംബെ ഹൈക്കോടതി ബാന്ദ്ര കുടുംബക്കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തതോടെയാണ് ഡിവോഴ്സ് ഗോസിപ്പുകള്‍ പ്രചരിച്ചു തുടങ്ങിയത്. ധനശ്രീയുടെ ചിത്രങ്ങള്‍ ചഹല്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡാന്‍സ് കൊറിയോഗ്രഫറാണ് ധനശ്രീ. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് നൃത്തം പഠിക്കാനായി ധനശ്രീയുടെ ഡാന്‍സ് സ്‌കൂളില്‍ എത്തിയതാണ് ചഹല്‍. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു.