Dhanashree Video: ഷുഗർ ഡാഡി ടീഷർട്ട് ഇട്ടത് കൊണ്ടായോ?, ഗാർഹീക പീഡനം, അവിഹിതം ചാഹലിന് മറുപടി മ്യൂസിക് വീഡിയോയിലൂടെ കൊടുത്ത് ധനശ്രീ

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (16:52 IST)
Dhanashree Verma
ക്രിക്കറ്റ് താരം യൂസ്വേന്ദ്ര ചാഹലും ധനശ്രീ വര്‍മയും തമ്മില്‍ വിവാഹമോചിതരായ ദിവസം ചാഹല്‍ കോടതിയിലേക്ക് ധരിച്ച ടിഷര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബി യുവര്‍ ഔണ്‍ ഷുഗര്‍ ഡാഡി എന്നെഴുതിയ ടീഷര്‍ട്ടാണ് താരം കോടതിയിലേക്ക് വരുമ്പോള്‍ ധരിച്ചിരുന്നത്. ഇതിന് പിന്നില്‍ അവര്‍ ജീവിതത്തില്‍ വന്നും പോയിയും ഇരിക്കും എന്ന് ഇംഗ്ലീഷിലെഴുതിയ കുറിപ്പുമുണ്ടായിരുന്നു. ഈ വാക്കുകള്‍ ധനശ്രീയെ മാത്രം ഉദ്ദേശിച്ചാണെന്ന് ഈ ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
 
 എന്നാല്‍ വിവാഹമോചനത്തിന്റെ അതേദിനത്തില്‍ ചാഹലിന് അതേ നാണയത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് ധനശ്രീ. ദാമ്പത്യപീഡനവും ദാമ്പത്യ അവിശ്വസ്തതയും പ്രമേയമാക്കി താന്‍ അഭിനയിച്ച മ്യൂസിക് വീഡിയോയാണ് ധനശ്രീ വിവാഹമോചന ദിവസം പുറത്തുവിട്ടത്. ദേഖാ ജി ദേഖാ മേനെ എന്നാണ് മ്യൂസിക് വീഡിയോയുടെ പേര്. രാജസ്ഥാന്‍ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. ഇഷ്വാക് സിങ്ങാണ് ധന്‍ശ്രീയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഭാര്യയെ തല്ലുന്ന, ഭാര്യയെ വഞ്ചിക്കുന്ന ഭര്‍ത്താവാണ് ഗാനരംഗത്തിലുള്ളത്.
 
 ടി സീരീസ് റിലീസ് ചെയ്ത മ്യൂസിക് വീഡിയോയില്‍ ഭര്‍ത്താവിനെ കുറ്റക്കാരനായി അവതരിപ്പിച്ചതോടെ മ്യുസിക് വീഡിയോ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരിക്കുകയാണ്. ബാന്ദ്ര കുടുംബകോടതിയാണ് കഴിഞ്ഞ ദിവസം ചെഹലിനും ധനശ്രീക്കും വിവാഹമോചനം അനുവദിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നതിനാല്‍ നടപടികള്‍ കോടതി വേഗത്തിലാക്കുകയായിരുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍