ഇന്ത്യന്‍ സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലിന്റെയും ധനശ്രീ വര്‍മയുടെയും വിവാഹമോചനക്കേസില്‍ കോടതി നടപടികള്‍ വേഗത്തിലാക്കാന്‍ ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹമോചനം അനുവദിക്കാനുള്ള 6 മാസക്കാലയളവ് കാലതാമസം ഒഴിവാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. മാര്‍ച്ച് 22 മുതല്‍ ചാഹലിന് ഐപിഎല്ലിന്റെ ഭാഗമാവേണ്ടി വരുന്നതിനാലാണ് നടപടികള്‍ നേരത്തെയാക്കുന്നത്.
പഞ്ചാബ് കിംഗ്‌സിന്റെ താരമാണ് ചാഹല്‍. നേരത്തെ വിവാഹമോചനത്തിനായുള്ള ആറ് മാസക്കാലയളവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചാഹലും ധനശ്രീയും കോടതിയെ സമീപിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ധനശ്രീക്ക് ജീവനാംശമായി 60 കോടിയോളം ചാഹല്‍ നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ജീവനാംശമായി 4.75 കോടി നല്‍കാമെന്നാണ് ചാഹല്‍ കോടതിയെ അറിയിച്ചത്. ഇതില്‍ 2.37 കോടി രൂപ നല്‍കി കഴിഞ്ഞു. ഇതിനിടെ ചാഹല്‍ യൂട്യൂബര്‍ കൂടിയായ ആര്‍ ജെ മഹാവേഷുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.