ഒരു അഭിമുഖത്തില്‍ പൃഥ്വിരാജ് പ്രേമം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഔദ്യോഗികമായി ചിത്രം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സിനിമ അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വിവരം.ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര പൃഥ്വിരാജിന്റെ നായികയായി എത്തുമെന്നും കേള്‍ക്കുന്നു.
ഇതാദ്യമായാണ് പൃഥ്വിരാജും നയന്‍താരയും ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നത്. തിരുവോണ ദിനത്തില്‍ സിനിമ പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും.