ചാലക്കുടിയിൽ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു പ്രിഥ്വി എത്തിയപ്പോഴാന് സംഭവം. ആരാധകർ ആദ്യം ആവശ്യപ്പെട്ടത് ഒരു പാട്ടു പാടാൻ. പിന്നാലെ ‘മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ല’ എന്ന് പ്രിഥ്വിയുടെ മറുപടി എത്തി. എങ്കിലും താരം ആരാധകർക്കായി രണ്ട് വരി പാടി.
പക്ഷേ അവിടംകൊണ്ട് അവസാനിച്ചില്ല. കാളിയനിലെ ഡയലോഗ് പറയണാമെന്നായി അടുത്ത ആവശ്യം. ‘ഹൊ! എന്റെ ദൈവമേ, ഒന്നര വര്‍ഷം കഴിഞ്ഞ് ഇറങ്ങുന്ന സിനിമയുടെ ഡയലോഗ് ഇപ്പഴേ ഹിറ്റായി. എന്റെ കരിയറില്‍ ഇതാദ്യത്തെ സംഭവമാണ്. താരം ആരാധകരൊട് പറഞ്ഞു. പിന്നീട് കേട്ടത് കാളിയന്റെ ശബ്ദം
പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത്. ഞാന്‍ കാളിയന്‍’
കരഘോഷങ്ങളോടെയാണ് ആരാധകർ ഡയലോഗിനെ എതിരേറ്റത്. ചിലർ പ്രിഥ്വിക്കൊപ്പം ചേർന്ന് ഡയലോഗ് പറഞ്ഞു. കാളിയനിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ സംഭാഷണം നേരത്തെ തന്നെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
എസ് മഹേഷ സംവിധാനം ചെയ്യുന്ന സിനിമക്ക് തിരക്കഥ ഒരുക്കുന്നത്. ബി.ടി.അനില്‍ കുമാറാണ് ബോളിവുഡ് സംഗീത സംവിധാന രംഗത്ത് പ്രമുഖരായ ഷങ്കർ എഹ്‌സാന്‍ ലോയ് ആണ് ചിത്രത്തിന്റെ സംഗീതത്തിനു പിന്നിൽ. മാജിക് മൂണ്‍ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് രാജീവ് നായരാണ്.