സിനിമയ്ക്ക് വേണ്ടി ദുല്‍ഖറിനെ പോയി കണ്ടിട്ടില്ല,സൗഹൃദം സിനിമയ്ക്ക് പുറത്താണ്: പൃഥ്വിരാജ്

കെ ആര്‍ അനൂപ്
ശനി, 2 ഏപ്രില്‍ 2022 (11:35 IST)
സിനിമയ്ക്കപ്പുറം പൃഥ്വിരാജും ദുല്‍ഖറും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുടെയും കുട്ടികളും അതേപോലെ തന്നെ. പൃഥ്വിയുടെ മകള്‍ അല്ലിയും ദുല്‍ഖറിന്റെ മകള്‍ മറിയവും കൂട്ടുകാരാണ്. ദുല്‍ഖറുമായുളള സൗഹൃദത്തെ കുറിച്ച് പ്രിത്വിരാജ് തന്നെ പറയുകയാണ്.
 
തങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്.അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
 
'ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങള്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല'- പൃഥ്വിരാജ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article