'എമ്പുരാന്‍' ചെറിയ ചിത്രം: പൃഥ്വിരാജ്

വെള്ളി, 1 ഏപ്രില്‍ 2022 (13:54 IST)
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ചെറിയ സിനിമയാണെന്ന് സംവിധായകന്‍ പൃഥ്വിരാജ്. ജന ഗണ മന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീഗ്രേഡിങ്ങിനെ പേടിച്ചാണോ എമ്പുരാന്‍ ചെറിയ സിനിമയാണെന്ന് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ഡീഗ്രേഡിങ്ങിനെ പേടിച്ചല്ലെന്നും ശരിക്കും എമ്പുരാന്‍ ചെറിയ സിനിമയാണെന്നും പൃഥ്വിരാജ് പറഞ്ഞു. അതേസമയം, എമ്പുരാന്റെ ഷൂട്ടിങ് ഈ വര്‍ഷം ഉണ്ടായേക്കില്ലെന്ന സൂചനയാണ് പൃഥ്വിരാജ് നല്‍കുന്നത്. ആടുജീവിതത്തിന്റെ തിരക്ക് പൂര്‍ത്തിയായ ശേഷമായിരിക്കും എമ്പുരാന്‍ തുടങ്ങുകയെന്നാണ് പൃഥ്വിരാജ് പറയുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍