ജനഗണമന ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാന്‍ വേണ്ടി എടുത്ത സിനിമ അല്ല:പൃഥ്വിരാജ്

കെ ആര്‍ അനൂപ്

വെള്ളി, 1 ഏപ്രില്‍ 2022 (10:13 IST)
ജനഗണമന ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് പൃഥ്വിരാജ്. ആര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകാന്‍ വേണ്ടി എടുത്ത സിനിമ അല്ലെന്നും ഇതൊരു എന്റെ ടൈലര്‍ ആണെന്നും നടന്‍ പറയുന്നു. ജനഗണമന എന്ന ചിത്രം ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ചില ചോദ്യങ്ങള്‍ ചോദിക്കുന്ന സിനിമയാണ് ജനഗണമന. സിനിമ തീരുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ചില ചോദ്യങ്ങള്‍ ഉയരും. അത് ആളുകള്‍ ചിന്തിക്കാന്‍ വേണ്ടിയാണ്. ആ ചോദ്യങ്ങളുടെ ശരിയായ ഉത്തരം ഇതാണ് നിങ്ങള്‍ ഇങ്ങനെ വേണം ജീവിക്കാന്‍ എന്ന് പറയുന്ന സിനിമയല്ല. സിനിമ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് അതിനപ്പുറത്തേക്ക് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമയല്ലെന്ന് ഒരു അഭിമുഖത്തിനിടെ പൃഥ്വിരാജ് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍