റിലീസിന് മുമ്പേ ചര്‍ച്ചയായി ജനഗണമന, ട്രെയിലര്‍ കണ്ടത് 6 മില്യണ്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്

വെള്ളി, 1 ഏപ്രില്‍ 2022 (10:11 IST)
പൃഥ്വിരാജിന്റെ ജനഗണമന ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. യൂട്യൂബിലൂടെ മാത്രം 6 മില്യണില്‍ കൂടുതല്‍ ആളുകള്‍ ചിത്രം കണ്ടു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിന് മാത്രമല്ല ടീസറിനും മികച്ച പ്രതികരണം ലഭിച്ച സന്തോഷത്തിലാണ് അണിയറപ്രവര്‍ത്തകര്‍.
 
ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഏപ്രില്‍ 28 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ക്വീന്‍' ഫെയിം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ മംമ്ത മോഹന്‍ദാസും ഉണ്ട്.സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍