'ജയേട്ടന്‍... നൂറല്ല ഇനിയും ഒരു നൂറായിരം'; ജയസൂര്യയുടെ സണ്ണിയെക്കുറിച്ച് 'വെള്ളം' സംവിധായകന്‍ പ്രജേഷ് സെന്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (11:49 IST)
ജയസൂര്യയുടെ സണ്ണി സ്ട്രീമിംഗ് തുടരുകയാണ്. ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ട് എന്നപോലെ പ്രജേഷ് സെന്‍-ജയസൂര്യ ടീമും പ്രേക്ഷകര്‍ക്ക് എന്നും മികച്ച സിനിമകളെ സമ്മാനിച്ചിട്ടുള്ളൂ. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മേരി ആവാസ് സുനോ'. അതിലും നായകന്‍ ജയസൂര്യ തന്നെ. ഇപ്പോഴിത ജയസൂര്യയുടെ സണ്ണി കണ്ട ശേഷം തന്റെ പ്രിയപ്പെട്ട നടനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം എത്തിയിരിക്കുകയാണ്.
 
പ്രജേഷ് സെനിന്റെ വാക്കുകള്‍ 
 
ഏകാന്തത അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അസഹനീയമാണത്.ചുറ്റുമുള്ള ലോകത്തിന് ഒരു മാറ്റവും ഇല്ല.ഒരാള്‍ മാത്രം ഒറ്റയാക്കപ്പെട്ട്.അതിജീവനംഅത് ഒരിറ്റു പോലും സാധ്യമാകാത്ത,ആഗ്രഹിക്കാത്തഅവസ്ഥ.ഒറ്റയാക്കപ്പെട്ടവന്റെ ആന്തരിക സംഘര്‍ഷങ്ങള്‍.അതാണ് സണ്ണി. ജയേട്ടന്‍ 
നൂറല്ല ഇനിയും ഒരു നൂറായിരം.
 
ചെറിയ ലോകത്തിന്റെ ഇത്തിരി സ്‌പേസിനെ ഇത്ര മനോഹരമാക്കിയ 
മധു ചേട്ടന്‍.ഏകാന്തതയുടെ രസതന്ത്രം നെഞ്ചില്‍ എഴുതി വരച്ചിട്ട രഞ്ജിത്ത് ശങ്കര്‍, ആശംസകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article