രഞ്ജിത്ത് ശങ്കറിന്റെ വാക്കുകള്‍
സണ്ണി നിറഞ്ഞ മനസ്സോടെ സ്വീകരിക്കപ്പെടുമ്പോള്‍ നന്ദി പറയേണ്ട ഒരുപാട് പേരുണ്ട്.ആദ്യം ഓര്‍മ്മ വരുന്നത് സിദ്ദീക്ക് ഇക്കയെ ആണ്.
സണ്ണിയിലെ ജേക്കബ് ആവാന്‍ ഇക്കയെ വിളിക്കാന്‍ എനിക്ക് മടി ആയിരുന്നു.ആദ്യമായി ചെയ്യുന്ന പടത്തില്‍ ഇത്ര ചെറിയ ഒരു വേഷം,അതും ശബ്ദം മാത്രം..പക്ഷേ ആ കഥാപാത്രം വര്‍ക്കാവാന്‍ അത് പോലെ ഒരു നടന്‍ വേണമെന്നും ഉറപ്പായിരുന്നു.ഒടുവില്‍ ജയന്‍ ആണ് ഇക്കയെ വിളിക്കുന്നത്.അദ്ദേഹം അന്ന് തന്നെ എന്നെ വിളിച്ചു ജേക്കബിനെ കുറിച്ച് അന്വേഷിച്ചു.എപ്പോ dub ചെയ്യാന്‍ വരണം എന്ന് മാത്രം പറഞാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
പറഞ്ഞ സമയത്ത് ഇക്ക വന്നു.സീന്‍ കണ്ടു.ജേക്കബിനെ കുറിച്ച് എന്റെ മനസ്സിലുള്ളത് എന്താണെന്ന് ചോദിച്ചു.dub ചെയ്യാന്‍ കയറി ജേക്കബിന്റെ ആദ്യ dialogue ആറു വിധത്തില്‍ എന്നെ ചെയ്തു കാണിച്ചു. അറു വ്യത്യസ്തരായ ജേക്കബ്മാര്‍. ഇതില്‍ ഏതു വേണമെന്ന് ഞങ്ങള്‍ തമ്മില്‍ ഒരു ധാരണ ആയതിനു ശേഷം അദ്ദേഹം തനി തല്ലിപ്പൊളി ആയ ജേക്കബ് എട്ടനായി.എത്ര നിര്‍ബന്ധച്ചിട്ടും അതിനു പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല.