മഞ്ജു വാര്യര്‍ ജയസൂര്യ ചിത്രം മേരി ആവാസ് സുനോ ഒരുങ്ങുകയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.രശ്മി ശക്തമായ ഒരു കഥാപാത്രമാണെന്നും ഇന്നത്തെ സാഹചര്യത്തില്‍ ആ കഥാപാത്രം അതവതരിപ്പിക്കാന്‍ മഞ്ജുവിനേപ്പോലെ ഒരു നടി വേണമെന്നും പ്രജേഷ് സെന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
ശിവദ, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.