അവസാന വിജയ് ചിത്രത്തിൽ നായികയാര്? പ്രഖ്യാപനവുമായി കെവിഎൻ പ്രൊഡക്ഷൻസ്

അഭിറാം മനോഹർ
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (12:21 IST)
സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനായി അഭിനയം ഉപേക്ഷിച്ച തമിഴ് സൂപ്പര്‍ താരം വിജയ് നായകനാകുന്ന അവസാന സിനിമയായ ദളപതി 69ന്റെ നായികയെ പ്രഖ്യാപിച്ചു. പൂജ ഹെഗ്‌ഡെയാണ് സിനിമയില്‍ വിജയുടെ നായികയാവുക. നേരത്തെ ബീസ്റ്റ് എന്ന സിനിമയില്‍ പൂജ വിജയുടെ നായികയായി എത്തിയിരുന്നു. നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ഇത് സംബന്ധിച്ച അപ്‌ഡേറ്റ് പുറത്തുവിട്ടത്.
 
തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള താരമായ വിജയുടെ അവസാന സിനിമയെ വലിയ ആകാംക്ഷയോടെയാണ് തമിഴ് സിനിമാലോകം കാത്തിരിക്കുന്നത്. എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാനവേഷത്തിലെത്തും. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2025 ഒക്ടോബറിലാകും തിയേറ്ററുകളിലെത്തുക.

അനുബന്ധ വാര്‍ത്തകള്‍

Next Article