രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാനെ പിന്തള്ളി വിജയ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (18:27 IST)
vijay
രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാനെ പിന്തള്ളി തമിഴ് നടന്‍ വിജയ്. താരത്തിന്റെ ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിനുവേണ്ടി വാങ്ങുന്നത് 275 കോടി രൂപയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഷാരൂഖ് ഖാന്റെ 250 കോടി എന്ന റെക്കോര്‍ഡിനെ വിജയി പിന്നിലാക്കി. വിജയുടെ അവസാന ചിത്രമാണ് ദളപതി 69. താല്‍ക്കാലികമായിട്ടാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം 2025 ഒക്ടോബറില്‍ തിയറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 
 
തുനിവ്, വലിമൈ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംഗീത സംവിധാനം അനിരുദ്ധാണ്. ഈ വര്‍ഷം ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍