സ്വകാര്യതയിലേക്ക് കടന്നുകയറുന്നു, റിപ്പോർട്ടർ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ഡബ്യുസിസി

അഭിറാം മനോഹർ

തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2024 (12:28 IST)
Women in cinema collective
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവിട്ടത് കോടതി വിധി ലംഘിച്ചുകൊണ്ടാണെന്ന് പരാതിയില്‍ പറയുന്നു. സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്താ ആക്രമണം തടയണമെന്നും ഡബ്യുസിസി ആവശ്യപ്പെട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ കൂടി മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തില്‍ ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമവിചാരണയാണെന്നും ഡബ്യുസിസി വ്യക്തമാക്കി.
 
റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങള്‍ സംശയാസ്പദമാണ്. പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ കൂടുതല്‍ ദുരിതപൂര്‍ണ്ണവും മാനസിക സമ്മര്‍ദ്ദത്തിലും ആക്കുന്നതാണെന്നും സ്വകാര്യതയ്‌ക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും അടിയന്തിരമായി തന്നെ ഈ വിഷയത്തില്‍ ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണമെന്നും പരാതിയില്‍ ഡബ്യുസിസി ആവശ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍