ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ലെന്ന് ഭാഗ്യലക്ഷ്മി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 4 സെപ്‌റ്റംബര്‍ 2024 (14:18 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ക്രെഡിറ്റ് ഡബ്ല്യുസിസിക്ക് എടുക്കാനാകില്ലെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. സര്‍ക്കാരാണ് കമ്മറ്റി രൂപീകരിച്ചതെന്നും ഡബ്ല്യുസിസി തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ടെന്നും ചില ആളുകളെ വച്ച് കളിക്കുന്നുണ്ടെന്നും അതു താന്‍ കാര്യമാക്കുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. അമ്മയുടെ നേതൃസ്ഥാനത്ത് മാറ്റം വരണമെന്ന് പറയുന്നതുപോലെ തന്നെ ഡബ്ല്യുസിസിയിലും മാറ്റം വരണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
 
സിനിമ രംഗത്ത് പല മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീകളുണ്ട്. അവരെ കുറിച്ചൊന്നും സംസാരിക്കുന്നില്ല. ഡബ്ല്യുസിസി നായികമാര്‍ക്ക് മാത്രമാണോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍