സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പന്‍.ജോഷി സംവിധാനം ചെയ്ത സിനിമ ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍.
സിനിമയില്‍ നായികയായെത്തുന്ന നൈല ഉഷ പാപ്പന്‍ വിശേഷങ്ങള്‍ പങ്കു വെക്കുകയാണ്.സുരേഷേട്ടന്‍ ഈ ചിത്രത്തില്‍ അടിപൊളിയാണെന്നും, താന്‍ ഈ ചിത്രത്തിന്റെ വളരെ കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഇതിനോടകം കണ്ടിട്ടുള്ളുവെങ്കിലും, അതിലൊക്കെ സുരേഷേട്ടന്‍ ഗംഭീരമായിട്ടുണ്ടെന്നും നൈല ഒരു ഫാന്‍ ചാറ്റിനിടെ പറഞ്ഞു. ഒരുപാട് തലങ്ങളുള്ള ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ ചെയ്യുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.