പാപ്പന്‍ തിയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപനം ഉടന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 7 ജൂണ്‍ 2022 (14:46 IST)
ജോഷി സുരേഷ് ഗോപി ചിത്രം പാപ്പന്‍ ഉടന്‍ റിലീസ് പ്രഖ്യാപിക്കും.പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ സിനിമ സെന്‍സറിങ്ങിനുളള ഒരുക്കത്തിലാണ്. 
സെന്‍സര്‍ പൂര്‍ത്തിയാല്‍ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കും.ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്ന് പാപ്പന്‍ തിയേറ്ററുകളില്‍ എത്തിക്കും.
 
ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍