നാല് ആഴ്ചകള്‍ പിന്നിട്ട് മമ്മൂട്ടിയുടെ 'വണ്‍', സന്തോഷം പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 21 ഏപ്രില്‍ 2021 (09:09 IST)
വര്‍ഷം മമ്മൂട്ടിയുടേതായി പുറത്തുവന്ന രണ്ടാമത്തെ ചിത്രമാണ് 'വണ്‍'. മാര്‍ച്ച് 26 ന് റിലീസ് ചെയ്ത സിനിമ നാല് ആഴ്ചകള്‍ പിന്നിടുകയാണ്. കടക്കല്‍ ചന്ദ്രന് ലഭിച്ച പ്രേക്ഷക സ്വീകാര്യതയ്ക്ക് നിര്‍മ്മാതാക്കള്‍ നന്ദി അറിയിച്ചിരുന്നു. വിജയകരമായി തുടരുന്ന കടക്കല്‍ ചന്ദ്രന്റെ ഭരണം നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഉള്ള സന്തോഷം അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചു. റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗില്‍ ആണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നത്.തീയേറ്ററുകളില്‍ വിജയകരമായി സിനിമ പ്രദര്‍ശനം ചെയ്യുന്നു എന്നും അവര്‍ അറിയിച്ചു.
 
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article