Oh Meri Laila Official Teaser | അടിയും ഇടിയും ഇല്ല പ്രണയം മാത്രം !കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്
വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:27 IST)
ആക്ഷന്‍ സിനിമകള്‍ക്ക് തല്‍ക്കാലം വിട നല്‍കി കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുവാന്‍ നടന്‍ ആന്റണി വര്‍ഗീസ്.അഭിഷേക് കെഎസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' ടീസര്‍ പുറത്തിറങ്ങി.
 
 ലൈലാസുരന്‍ എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പുതുമുഖം നന്ദന രാജനാണ് നായിക. ഒരു കോളേജ് വിദ്യാര്‍ഥിയായി ആന്റണി വര്‍ഗീസ് വേഷമിടുന്നു. മുഴുനീള ക്യാമ്പസ് ചിത്രം കൂടിയാണിത്.
ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തില്‍ കൃഷ്ണ,കിച്ചു ടെല്ലുസ്, നന്ദന രാജന്‍,ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.പുതുമുഖങ്ങളായ നന്ദന രാജനും സോനയും ശിവകാമിയുമാണ് നായികമാര്‍.നവാഗതനായ അനുരാജ് ഒ.ബിയുടെതാണ് രചന.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article