കഴിഞ്ഞ ദിവസമായിരുന്നു നടി സ്‌നേഹ തന്റെ 41-ാം ജന്മദിനം ആഘോഷിച്ചത്. കുടുംബത്തോടൊപ്പം ആയിരുന്നു താരത്തിന്റെ പിറന്നാള്‍. ഭര്‍ത്താവും കുട്ടികളും ഒപ്പം ഉണ്ടായിരുന്നു. തനിക്ക് ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നടി നന്ദി പറഞ്ഞു.
'മനോഹരമായ ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി! ഒരു മികച്ച ജന്മദിനം തന്നെയായിരുന്നു, നിങ്ങള്‍ എല്ലാവരും അത് കൂടുതല്‍ സവിശേഷമാക്കി. നന്ദി പ്രപഞ്ചം. '-സ്‌നേഹ കുറിച്ചു.