വിജയ്യും മഹേഷ് ബാബുവും ഒന്നിക്കുന്നു , സിനിമ നിര്‍മ്മാതാവായി ധോണി

കെ ആര്‍ അനൂപ്

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (14:58 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി സിനിമ ലോകത്തേക്ക്. അദ്ദേഹം സിനിമകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.  
 
ധോണി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിജയം വിജയും മഹേഷ് ബാബുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും എന്നാണ് പുതിയ വിവരം.
 
 ദക്ഷിണേന്ത്യയിലെ മോസ്റ്റ് വാണ്ടഡ് കോംബോ കൊണ്ടുവന്ന് വലിയ നിലയില്‍ തന്നെ തുടക്കം കുറിക്കാനാണ് ധോണി ശ്രമിക്കുന്നത്.ആദ്യ നിര്‍മ്മാണ സംരംഭത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു.വിജയ്യും മഹേഷ് ബാബുവും സിനിമ തിരക്കുകളില്‍ ആയതിനാല്‍ പ്രഖ്യാപനം എത്താന്‍ ഒരുവര്‍ഷത്തോളം ആരാധകര്‍ കാത്തിരിക്കേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍