400 മില്യൺ കാഴ്ചക്കാർ, വിജയ് ആരാധകർക്ക് ഇത് ആഘോഷിക്കാനുള്ള സമയം,'അറബി കൂത്ത്' തരംഗം തീരുന്നില്ല

കെ ആര്‍ അനൂപ്

വ്യാഴം, 19 മെയ് 2022 (09:50 IST)
സംഗീതത്തിന് അതിർവരമ്പുകൾ ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ബീസ്റ്റിലെ 'അറബി കൂത്ത്'. ഗാനം പുറത്തുവന്ന മാസങ്ങൾ പിന്നിടുമ്പോഴും യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിന് കുറവില്ല. ലിറിക്കൽ വീഡിയോ ഇതുവരെ കണ്ടത് 400 മില്യണിൽ കൂടുതൽ ആളുകൾ.
പാട്ട് പുറത്തിറങ്ങി 48 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ സ്‌പോർട്ടിഫൈയുടെ ഗ്ലോബൽ ടോപ് 200 ൽ ട്രെൻഡ് ചെയ്ത ആദ്യ ഇന്ത്യൻ ഗാനം കൂടിയാണിത്. 
ഏപ്രിൽ 13-ന് പ്രദർശനത്തിനെത്തിയ ചിത്രം നെറ്റ്ഫ്‌ലിക്‌സിൽ സ്ട്രീമിംഗ് തുടരുകയാണ്.തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സിൽ കാണാം.
 
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തിൽ വിജയ്‌ക്കൊപ്പം മലയാളി താരം അപർണ ദാസ് തിളങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍