ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍ എത്തി

കെ ആര്‍ അനൂപ്

ബുധന്‍, 11 മെയ് 2022 (12:47 IST)
ബീസ്റ്റ് തീയേറ്ററുകളില്‍ ആസ്വദിക്കാന്‍ കഴിയാത്തവര്‍ കാത്തിരിക്കുകയായിരുന്നു ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനായി. ഏപ്രില്‍ 13-ന് പ്രദര്‍ശനത്തിനെത്തിയ സിനിമ നേരത്തെതന്നെ തിയേറ്ററുകളില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ ബീസ്റ്റ് സ്ട്രീമിംഗ് ആരംഭിച്ചു.
തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ബീസ്റ്റ് നെറ്റ്ഫ്‌ലിക്‌സില്‍ കാണാം.
നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം മലയാളി താരം അപര്‍ണ ദാസ് തിളങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍