ആരാണ് ഈ സീസണിലെ ഫേവറിറ്റ് കോണ്ടെസ്റ്റന്റ്??
സത്യം പറഞ്ഞാല്‍ സീസണ്‍ 2ല്‍ രജിത് സര്‍, സീസണ്‍ 3ല്‍ ഫേവറയ്ട് എന്ന് പറയാന്‍ പറ്റില്ലെങ്കിലും സജ്ന ഫിറോസ്, സായി ഇവര്‍ ആയിരുന്നു ഇഷ്ടമുള്ളവര്‍ എന്നാല്‍ ഈ സീസണില്‍ ആരാണെന്ന് ചോദിച്ചാല്‍....
പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയില്‍ 2 എപ്പിസോഡ് കണ്ടതില്‍ എനിക്കു പ്രതീക്ഷ ഉള്ളത് വിനയ് മാധവില്‍ ആണ്.. റിയാസ് ഞാനെന്തൊക്കെയോ ആണ് ഞാനിവിടെ മല മറിക്കും എന്നൊക്കെ പ്രേക്ഷകരെയും ഹൌസില്‍ ഉള്ളവരെയും വിശ്വസിപ്പിക്കാന്‍ ഒരുപാട് പാടുപെടുന്നപോലെ ഒരു തോന്നല്‍.. എന്തായാലും ബിഗ്ബോസ് ആണ് താരം... ഇപ്പോള്‍ ട്വിസ്റ്റിന്റെ മഹാമേള ആണ് ഹൌസ് He made the show more spicy-!