അശ്വതിയുടെ വാക്കുകളിലേക്ക്
ദില്‍ഷ... ഇന്നത്തെ എപ്പിസോഡില്‍ ലാലേട്ടനോട് ജാസ്മിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണെന്നു തോന്നി.. ചില സമയത്ത് എനിക്കും തോന്നാറുണ്ട് ഇപ്പോളും ആ പാവയില്‍ നില്‍ക്കുകയാണ് ജാസ്മിന്‍ എന്ന്.പറയാനുള്ളത് ഒക്കെ തുറന്നു പറയുന്നുണ്ട്,നല്ലൊരു കോണ്ടെസ്റ്റാന്റ് തന്നെയാണ് എല്ലാം സമ്മതിച്ചു.
പക്ഷേ എന്റെ കുട്ടിയെ....ഇടയ്ക്കിടെ ഡോക്ടറുടെ അടുത്ത് പോയി ഫ്രണ്ടായി കാണൂ എന്ന് ഓര്‍മിപ്പിക്കുന്നത് എന്തിനാ?? ഇതേപോലൊരു പെണ്‍കുട്ടി ഒരു പന്ത്രണ്ടു വര്‍ഷം മുന്‍പ് ഓര്‍കുട്ടില്‍ ഫ്രണ്ട് ആയ പയ്യനോട് എന്നെ ഫ്രണ്ട് ആയിട്ട് കണ്ടാ മതി കണ്ടാ മതീന്ന് പറഞ്ഞു പറഞ്ഞു ഇന്ന് അങ്ങേരുടെ രണ്ട് പിള്ളേരുടെ അമ്മയായി ഇരിക്കുവാ