'ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോട്ട് വരെ കാണിച്ചുകൊടുക്കണം, എന്നെ സംശയമായിരുന്നു'; ടോക്‌സിക് കാമുകനെ കുറിച്ച് സുചിത്ര നായര്‍, ആ ബന്ധം വേണ്ടെന്നുവച്ചത് കല്ല്യാണം വരെ അടുത്ത ശേഷം !

ഞായര്‍, 10 ഏപ്രില്‍ 2022 (09:19 IST)
വാനമ്പാടി സീരിയലിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സുചിത്ര നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥി കൂടിയാണ് ഇപ്പോള്‍ സുചിത്ര. തന്റെ മനസ്സില്‍ എപ്പോഴും തങ്ങി നില്‍ക്കുന്ന പഴയ പ്രണയത്തെ കുറിച്ചും ആ ബന്ധം തകരാനുണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് സുചിത്ര ഇപ്പോള്‍. ബിഗ് ബോസ് ഷോയിലാണ് സുചിത്ര ഇതേ കുറിച്ച് സംസാരിച്ചത്.
 
ദേവി സീരിയല്‍ ചെയ്യുന്ന സമയത്ത് ഒരാളുമായി അടുപ്പമുണ്ടായിരുന്നെന്ന് സുചിത്ര പറയുന്നു. ആദ്യം പുള്ളിയുടെ ഇഷ്ടം തമാശയായാണ് എടുത്തത്. പിന്നീട് അദ്ദേഹം വീട്ടില്‍ വന്നു ചോദിച്ചു. പക്ഷേ, ജാതകങ്ങള്‍ തമ്മില്‍ ചേരില്ലായിരുന്നു. എന്നാല്‍ പുള്ളി ഒരു ജോത്സ്യനെ കണ്ട് ചേരുന്ന രീതിയില്‍ ജാതകമാക്കി. എന്നിട്ട് തന്റെ അമ്മയെ ജാതകം നോക്കാന്‍ അവിടേക്ക് കൊണ്ടുപോയെന്നും സുചിത്ര പറയുന്നു.
 
ഏകദേശം എല്ലാം സെറ്റായതിനു ശേഷമാണ് പ്രണയിച്ചു തുടങ്ങിയത്. എനിക്ക് ബുള്ളറ്റില്‍ പോകാന്‍ വലിയ ഇഷ്ടമായിരുന്നു. പുള്ളിയോട് ആഗ്രഹം പറഞ്ഞപ്പോള്‍ തന്നേയും കൊണ്ട് കൊല്ലം വരെ പോയെന്നും സുചിത്ര ഓര്‍ക്കുന്നു.
 
വിവാഹം വരെ ആ ബന്ധം അടുത്തതാണ്. എന്നാല്‍ അദ്ദേഹത്തിനു തന്നെ സംശയമായിരുന്നെന്നും അങ്ങനെ ആ ബന്ധം അകലുകയായിരുന്നെന്നും താരം പറയുന്നു. 'പുള്ളിയ്ക്ക് താന്‍ ഈ ഫീല്‍ഡില്‍ നില്‍ക്കുന്നത് ഇഷ്ടമല്ലായിരുന്നു. അഭിനയം നിര്‍ത്തണമായിരുന്നു. അതുപോലെ തന്നെ സംശയവും തോന്നി തുടങ്ങി. തന്നെ ആരെങ്കിലും ഫോണ്‍ വിളിച്ചാല്‍ സ്‌ക്രീന്‍ ഷോര്‍ട്ട് ഉള്‍പ്പെടെ അയച്ചു കൊടുക്കേണ്ട സാഹചര്യ വന്നു. തുടക്കത്തിലെ ഇങ്ങനെയൊരു പ്രശ്‌നം വന്നതോടെ ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നത് നല്ലതല്ലെന്ന് തോന്നി. അങ്ങനെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.' സുചിത്ര പറഞ്ഞു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍