ചരിത്രം പഠിച്ച് നിവിന്‍പോളി, തുറമുഖത്തിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
വ്യാഴം, 20 മെയ് 2021 (15:14 IST)
മെയ് 13ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച തുറമുഖം നിലവിലെ സാഹചര്യത്തില്‍ ഇനിയും വൈകും. ഇതേ ദിവസം പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നിവിന്‍ പോളിയുടെ ഗംഭീര പ്രകടനവും ടീസറില്‍ കാണാനായി.'ചാപ്പ' സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയ്ക്ക് മുന്നോടിയായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് തുറന്നുപറയുകയാണ് നിവിന്‍ പോളി.
 
'എഴുത്തുകാരനായ ഗോപന്‍ ചിദംബരത്തിന് സിനിമ പറയാന്‍ ഉദ്ദേശിക്കുന്ന കാലഘട്ടത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. എന്റെ കഥാപാത്രത്തിന്റെ സൂക്ഷ്മതകള്‍ അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം അക്കാലത്തെ കഥകളും എന്നോട് പറഞ്ഞു. ഞങ്ങള്‍ സിനിമ തുടങ്ങുന്നതിനുമുമ്പ് ഇന്ത്യന്‍ ചരിത്രത്തിലെ ആ അധ്യായത്തിലെ കഥാപാത്രങ്ങളെക്കുറിച്ച് വിശദമായി ഗവേഷണം നടത്തി'യെന്നും നിവിന്‍ പോളി പറഞ്ഞു.
 
പ്രശസ്ത നാടക രചയിതാവ് കെ.എം ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹത്തതിന്റെ മകനും തിരക്കഥകൃത്തുമായ ഗോപന്‍ ചിദംബരമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article