തുറമുഖത്തിനായി ശരീരഭാരം വര്‍ദ്ധിപ്പിച്ച കാലം, ഇതുവരെ ഉത്തരം നല്‍കാത്ത ആ ചോദ്യത്തിന് മറുപടി നല്‍കി സുദേവ് നായര്‍ !

കെ ആര്‍ അനൂപ്

വെള്ളി, 14 മെയ് 2021 (09:06 IST)
സുദേവ് നായരുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് തുറമുഖത്തിലേത്. സിനിമയ്ക്കായി അത്രത്തോളം നടന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ശരീരഭാരം വര്‍ദ്ധിപ്പിച്ചു. തന്റെ രൂപത്തില്‍ വന്ന മാറ്റം നടന്‍ ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ടെങ്കിലും  ഇതുവരെയും അതിനെക്കുറിച്ച് ഒരു പ്രതികരണവും സുദേവിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. ടീസര്‍ പുറത്തുവന്നു ശേഷം ആദ്യമായി ആരാധകരോട് പ്രതികരിച്ച് സുദേവ്.
 
'ഞാന്‍ ശരിക്കും നന്നായി തടിച്ചതും എന്നാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാത്തതുമായ സമയം ഓര്‍ക്കുന്നു. ഇപ്പോള്‍ അതിനെല്ലാം ഉത്തരം നല്‍കുന്നു.11 കിലോ- സുദേവ് നായര്‍ കുറിച്ചു.
 
ഒരു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ ഏറ്റവും അധികം സമയം സ്‌ക്രീനില്‍ വന്നത് സുദേവ് നായരുടെ കഥാപാത്രം തന്നെയായിരുന്നു. ശക്തമായ വില്ലന്‍ വേഷമാണ് നടന്‍ കൈകാര്യം ചെയ്യുന്നത്. തുറമുഖം ടീസര്‍ ഇതിനോടകംതന്നെ വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍