സിനിമ എങ്ങനെ ഉള്ളതായിരിക്കും എന്ന സൂചന നല്‍കുന്നു പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ചുണ്ടില്‍ ബീഡിയുമായുള്ള നിവിന്‍പോളിയും താടി നീട്ടി വളര്‍ത്തിയ ജോജു ജോര്‍ജും രക്തം തെറിച്ച വസ്ത്രങ്ങളുമായി ആവേശത്തോടെ ഓടുന്ന അര്‍ജുന്‍ അശോകനെയും ഇന്ദ്രജിത്ത്, നിമിഷ സജയന്‍ തുടങ്ങിയവരെയും പോസ്റ്റില്‍ കാണാം. ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്തുന്ന പോലീസും അവര്‍ക്കെതിരെ പോരാടുന്ന ജനങ്ങളെയും പുറത്തുവന്ന പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊയ്ദു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.