മമ്മൂട്ടിയുടെ 'വണ്‍' നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ആയത് നന്നായി, കാരണം വെളിപ്പെടുത്തി റെബ മോണിക്ക ജോണ്‍ !

കെ ആര്‍ അനൂപ്

വെള്ളി, 30 ഏപ്രില്‍ 2021 (17:35 IST)
വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ആയതിന്റെ സന്തോഷത്തിലാണ് നടി റെബ മോണിക്ക ജോണ്‍. കാരണം നിലവിലെ സാഹചര്യത്തില്‍ സിനിമ തീയേറ്ററില്‍ കാണാനാകില്ലെന്നും ഈയടുത്ത് നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം കണ്ടെന്നും നടി പറഞ്ഞു. 
 
എപ്പോഴത്തെയും പോലെ തന്റെ മികച്ചത് മമ്മൂക്ക പുറത്തെടുത്തെന്നും നല്ലൊരു ട്രീറ്റ് ആയിരുന്നുവെന്നും റെബ മോണിക്ക കുറിച്ചു. മുഴുവന്‍ അഭിനേതാക്കളെയും താരം പ്രശംസിച്ചു. വണ്‍ ടീം റെബയ്ക്ക് നന്ദി അറിയിച്ചു.
 
ഏപ്രില്‍ 27നാണ് വണ്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ എത്തി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍