തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ച തീയതിയില്‍ ടീസര്‍ റിലീസ്, നിവിന്‍ പോളിയുടെ തുറമുഖത്തെക്കുറിച്ചുളള സൂചന നാളെ !

കെ ആര്‍ അനൂപ്

ബുധന്‍, 12 മെയ് 2021 (12:42 IST)
നിലവിലെ സാഹചര്യത്തില്‍ നിവിന്‍ പോളിയുടെ തുറമുഖവും റിലീസ് മാറ്റി. നേരത്തെ മെയ് 13ന് തിയേറ്ററില്‍ എത്തും എന്ന് പ്രഖ്യാപിച്ച ചിത്രം ഇനിയും വൈകും. എന്നാല്‍ ആരാധകര്‍ക്ക് ആവേശം ആകാനായി ഇതേ മെയ് 13ന് ടീസര്‍ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.
 
തുറമുഖത്തിന്റെ ടീസര്‍ മെയ് 13ന് രാവിലെ 11 ന് പുറത്തു വരും. എത്ര വൈകിയാലും സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കാനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുക. നിവിന്‍ പോളിയെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന്‍, സുദേവ് ??നായര്‍ തുടങ്ങി വലിയ താര നിര സിനിമയിലുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍