38- ന്റെ ചെറുപ്പം,ജൂനിയര്‍ എന്‍ടിആറിന് പിറന്നാള്‍ ആശംസകളുമായി തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു

കെ ആര്‍ അനൂപ്
വ്യാഴം, 20 മെയ് 2021 (15:09 IST)
തെലുങ്ക് സിനിമ ലോകം ആഘോഷമാക്കുകയാണ് ജൂനിയര്‍ എന്‍ടിആറിന്റെ ജന്മദിനം. 38-ാം പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ചലച്ചിത്രമേഖലയിലെ സഹതാരങ്ങളും സുഹൃത്തുക്കളും ആശംസകള്‍ നേര്‍ന്നു.മഹേഷ് ബാബു, സാമന്ത, രാം ചരണ്‍, അജയ് ദേവഗണ്‍, പ്രശാന്ത് നീല്‍ തുടങ്ങി നിരവധി പ്രമുഖരാണ് നടന്റെ സന്തോഷത്തില്‍ പങ്കാളികളായത്. അക്കൂട്ടത്തില്‍ മഹേഷ് ബാബുവിന്റെ പിറന്നാളാശംസ ശ്രദ്ധ നേടുന്നു.
 
'ജന്മദിനാശംസകള്‍ ജൂനിയര്‍ എന്‍ടിആര്‍. എപ്പോഴും സന്തോഷമായിരിക്കൂ. സുരക്ഷിതമായി ഇരിക്കൂ സഹോദരാ'- മഹേഷ് ബാബു ട്വീറ്റ് ചെയ്തു. ഒപ്പം ആലിംഗന ഇമോജിയും കുറിച്ചു.
 
രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍ആര്‍ആറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍.കൊരടാല ശിവ,പ്രശാന്ത് നീല്‍ തുടങ്ങിയ സംവിധായകരോടൊപ്പം ഓരോ സിനിമകളും ജൂനിയര്‍ എന്‍ടിആറിന് മുമ്പിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article