മമ്മൂട്ടിയുടെ വണിന് ശേഷം കുഞ്ചാക്കോ ബോബന്‍-ജോജു ജോര്‍ജ് ചിത്രം നായാട്ടും നെറ്റ്ഫ്‌ലിക്‌സിലേക്ക്, മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് ഇങ്ങനെ !

കെ ആര്‍ അനൂപ്
ബുധന്‍, 5 മെയ് 2021 (08:47 IST)
മമ്മൂട്ടിയുടെ വണിന് ശേഷം കുഞ്ചാക്കോ ബോബന്‍-ജോജു ജോര്‍ജ് ചിത്രം നായാട്ടും നെറ്റ്ഫ്‌ലിക്‌സിലേക്ക്. അടുത്തുതന്നെ റിലീസ് പ്രഖ്യാപിക്കും. തിയേറ്ററുകളിലെത്തി ഒരു മാസത്തിനകം സിനിമയ്ക്ക് ഒ.ടി.ടി റിലീസ് പ്രഖ്യാപിക്കുന്നത് ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ് ആയി മാറുകയാണ് ആണ്. ഏപ്രില്‍ എട്ടിനാണ് നായാട്ട് ബിഗ് സ്‌ക്രീനില്‍ എത്തിയത്.നെറ്റ്ഫ്‌ലിക്‌സില്‍ എത്തുന്ന വിവരം ജോജു ജോര്‍ജും കുഞ്ചാക്കോബോബനും ചേര്‍ന്നാണ് അറിയിച്ചത്.  
 
'വേട്ട തുടരും. നെറ്റ്ഫ്‌ലിക്‌സില്‍ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും.'-കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
 
ചാര്‍ലിയ്ക്ക് ശേഷം സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് 'നായാട്ട്'. ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകന്‍ രഞ്ജിത്തിന്റെയും ശശികുമാറിന്റെയൂം ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article