കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതും നയന്‍താരയും വിഘ്‌നേഷ് ശിവനും ഒരുമിച്ചെത്തി, വാക്‌സിന്‍ എടുക്കുവാന്‍ അഭ്യര്‍ത്ഥിച്ച് താരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 19 മെയ് 2021 (08:57 IST)
നയന്‍താരയും വിഘ്‌നേഷ് ശിവനും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് ഒരുമിച്ചെത്തി. ആദ്യ ഡോസ് വാക്‌സിന്‍ ആണ് ഇരുവരും എടുത്തത്. എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കുവാനും ജാഗ്രതയോടെ കൊറോണയ്‌ക്കെതിരെ പോരാടണമെന്നും വിഘ്‌നേഷ് ശിവന്‍ പറഞ്ഞു. ചെന്നൈയിലെ കുമരന്‍ ആശുപത്രിയില്‍ നിന്നാണ് താരങ്ങള്‍ വാക്‌സിന്‍ സ്വീകരിച്ചത്. 
 
രജനികാന്തിന്റെ അണ്ണാത്തെ ചിത്രീകരണത്തിനായി നയന്‍താര അടുത്തിടെ ഹൈദരാബാദില്‍ എത്തിയിരുന്നു. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി രജനി അടുത്തിടെയാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'റോക്കി' വൈകാതെ തന്നെ പ്രേക്ഷകരിലേക്കെത്തും.വിഘ്നേഷ് ശിവന്റെ 'കാതുവാകുള രെണ്ടു കാതല്‍ എന്ന ചിത്രത്തിലും നയന്‍താര തന്നെയാണ് നായിക. വിജയ് സേതുപതിയും സമാന്തയും ആണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article