ഇന്ത്യൻ സൈന്യത്തിന് പിന്തുണ: ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്‌ത് ഗായകൻ നജീം അർഷാദ്

കെ ആര്‍ അനൂപ്
ശനി, 27 ജൂണ്‍ 2020 (11:48 IST)
‘ബോയ്ക്കോട്ട് ചൈന’ ക്യാമ്പയിന് പിന്തുണ അറിയിച്ച് ഗായകൻ നജീം അർഷാദ്. ഇന്ത്യ - ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിൻറെ ഈ തീരുമാനം. ‘നമ്മുടെ സൈന്യത്തിന് പിന്തുണ നല്‍കാന്‍ ചെയ്യാൻ പറ്റുന്നത് എന്തായാലും ചെയ്യണം, വീട്ടിലിരുന്ന് എനിക്കിപ്പോൾ ഇതേ ചെയ്യാൻ പറ്റൂ’ - എന്ന് പറഞ്ഞു കൊണ്ട് ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയായിരുന്നു നജീം അര്‍ഷാദ്. 
 
ഇന്ത്യൻ സൈനികർക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ എന്നും അദ്ദേഹം ആരാധകരോട് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്‌തു. ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനാണ് ടിക് ടോക്. 
 
അതേസമയം നജീബിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ താഴ്‌വരയിൽ 20 സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാമ്പയിൻ ഇന്ത്യയിൽ ശക്തമായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article