പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ താരം അറസ്റ്റില്‍

കെ ആര്‍ അനൂപ്
ശനി, 5 ജൂണ്‍ 2021 (11:37 IST)
ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് താരം അറസ്റ്റിലായത്. സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പരാതി.പോക്?സോ പ്രകാര?മാണ് പേള്‍ വി. പുരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
മാല്‍വാനി പൊലീസ് നടനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെയാണ് കേസ് എടുത്തത്. ആദ്യം കാറില്‍ വെച്ചും പിന്നീട് പല തവണയും പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് മൊഴിനല്‍കി. വെള്ളിയാഴ്ച വൈകിട്ടാണ് അറസ്റ്റ് നടന്നത്.
 
പെണ്‍കുട്ടിയും കുടുംബവും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
 
നാഗിന്‍ 3, ബ്രഹ്മരക്ഷസ് 2 തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് പേള്‍ ശ്രദ്ധേയനായത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article