പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കൊവിഡ്, ഒൻപത് പേർ മരിച്ചു

ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (11:14 IST)
ഭുവനേശ്വര്‍: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നാനൂറിലധികം ജീവനക്കാര്‍ക്ക് കൊവിഡ് ബാധ സ്ഥീരീകരിച്ചു. പൂജാ കർമ്മങ്ങൾ ഉൾപ്പടെ നിർവഹിയ്ക്കുന്ന ജീവനക്കാരിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം ബാധിച്ച് ഒൻപത് ജീവനക്കർ മരിച്ചതായാണ് റിപ്പോർട്ട്. 16 പേർ ഇപ്പോഴും ആശുപത്രിയിലാണ് എന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. 
 
ക്ഷേത്രത്തിലെ പൂജാരികൾ ഉൾപ്പടെ ക്വാറന്റീനിലാണ്, ക്ഷേത്രത്തിൽ ഭക്തരും ജീവനക്കാരും മാസ്ക് ധരിയ്ക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിയ്ക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനായി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലൂള്ള അവലോകന യോഗത്തിൽ തീരുമാനമായി. ആരാധനാലയങ്ങൾ ഉടൻ തുറക്കണം എന്ന് ശക്തമായ ആവശ്യം ഉയരുന്നതിനിടയിലാണ് ഒരു ക്ഷേത്രത്തിൽ ഇത്രയധികം ആളുകൾക്ക് കൊവിഡ് ബാധിച്ചു എന്ന വാർത്തകൾ പുറത്തുവരുന്നത്.
 
ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് കോടതിയിൽ ഹർജിയും നിലനിൽകുന്നുണ്ട്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നവംബറിന് മുൻപായി ആരാധനാലയങ്ങൾ തുറക്കേണ്ടെന്നാണ് പൂജാരിമാരുടെയും അഭിപ്രായം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍