റിയ മാത്രമല്ല, മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബോളിവുഡിലെ 25 പ്രമുഖരുടെ പട്ടികയുമായി അന്വേഷണസംഘം

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (17:51 IST)
സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിന്റെ അന്വേഷണം ബോളിവുഡിലേക്കും നീളുന്നു. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രബർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം നീളുന്നത്.
 
റിയ ചക്രബർത്തിയുടെയും സഹോദരൻ ഷോവിക്കിന്റെയും മൊഴികൾ പ്രകരം ലഹരിമരുന്നുമായി ബന്ധമുണ്ടെന്ന് കരുതുന്ന 25 പ്രമുഖരുടെ പട്ടിക നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻസി‌ബി) തയ്യാറാക്കിയതായാണ് റിപ്പോർട്ട്. വൈകാതെ തന്നെ ഈ 25 പേരെ എൻസിബി ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. റിയ ചക്രബർത്തിയെ ചോദ്യം ചെയ്‌തതോടുകൂടിയാണ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതൽ താരങ്ങളെ പറ്റി കൃത്യമായ വിവരങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article