ലഹരിമരുന്ന് ഉപയോഗിച്ചതിന് തെളിവുകൾ; നടി റിയ ചക്രബർത്തിയെ എൻസി‌ബി ചോദ്യം ചെയ്യും

ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (10:46 IST)
മുംബൈ: ലഹരിമരുന്ന് കേസിൽ നടി റിയ ചക്രബർത്തിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്യും. ലഹരിമരുന്ന് ഉപയോഗിച്ചതിനും കൈവശംവച്ചതിനും തെളിവുകൾ ലഭിച്ച പശ്ചാത്തലത്തൊലാണ് എൻസിബിയുടെറ്റെ നീക്കം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. റിയയുടെ ക്രെഡിറ്റ് കാർഡിലൂടെ ലഹരി ഇടപാടുകൾക്കായി പണം നൽകിയതിന് തെളിവ് ലഭിച്ചു എന്നാണ് വിവരം.  
 
സുശാന്ത് സിങ് രജ്പുതിന് മയക്കുമരുന്ന് എത്തിച്ചുനൽകിയതായി റിയയുടെ വാട്ട്സ് ആപ്പ് ചാറ്റിൽനിന്നും വ്യക്തമായിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുശാന്തിന്റെ മുൻ മാനേജർ സാമുവർ മിറൻഡയെയും, റിയ ചക്രബർത്തിയുടെ സഹോദരൻ ഷോവിക് ചക്രബർത്തിയെയും എൻസിബി അറസ്റ്റ് ചെയ്തു. കേസിൽ സുശാന്തിന്റെ പാചകക്കാരനായ ദീപേഷ് സാവന്തിനെയും എൻസിബി അറസ്റ്റ് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍