ഈ വർഷത്തെ മികച്ച ചിത്രം ‘സി യു സൂണ്‍’: തൃഷ

കെ ആര്‍ അനൂപ്
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (15:32 IST)
ആമസോൺ പ്രൈമിൽ റിലീസ് ചെയ്യ്ത സി യു സൂണിന് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. മലയാളികളല്ലാത്തവരുടെ ഇടയിലും ചിത്രം സ്വീകരിക്കപ്പെട്ടു. ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തെ നടി തൃഷ വിലയിരുത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനത്തെയും അവർ പ്രശംസിച്ചു.
 
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘സി യു സൂൺ’ ഒരു വെർച്വൽ ചിത്രമാണ്. കമ്പ്യൂട്ടറുകളുടെയും ഫോണുകളുടെയും സീനുകളിലൂടെയാണ് സിനിമ കഥ പറയുന്നത്. ആസ്വാദകന് വേറിട്ട ഒരു അനുഭവം തരുന്ന ഈ സിനിമ ലോക്ക് ഡൗൺ കാലയളവിലാണ് ചിത്രീകരിച്ചത്. 
 
ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഈ ത്രില്ലർ ചിത്രം സാമൂഹ്യ പ്രസക്തമായ ഒരു പ്രശ്നത്തിലേക്കും വിരൽ ചൂണ്ടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article