കബാലിക്ക് പിന്നാലെ മോഹൻലാലിന്റെ ജനതാ ഗാരേജും; വീണ്ടുമൊരു ഹരികൃഷ്ണൻസ്?

Webdunia
ശനി, 6 ഓഗസ്റ്റ് 2016 (12:59 IST)
പാ രഞ്ജിത്തിന്റെ രജനീകാന്ത് സിനിമയായ കബാലിക്ക് വിശേഷങ്ങൾ ഏറെയുണ്ടായിരുന്നു. അതിൽ ഒന്നാണ് ചിത്രത്തിന് ഇരട്ട ക്ലൈമാക്സ് എന്നത്. മലേഷ്യയിൽ റിലീസ് ചെയ്ത ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് ആണ്. കബാലി പൊലീസിന് മുമ്പാകെ കീഴടങ്ങുന്നതായാണ് മലേഷ്യയിലെ തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ക്ലൈമാക്സ്.
 
ഇപ്പോഴിതാ മോഹൻലാലിന്റെ ബഹുഭാഷാ ചിത്രമായ ജനതാഗാരേജിനും ഇരട്ട ക്ലൈമാക്സ് ആണത്രെ. കൊരട്ടാല ശിവ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ജനതാ ഗാരേജ്. തെലുങ്കിലും മലയാളത്തിലും ജനതാ ഗാരേജിന് വ്യത്യസ്ത ക്ലൈമാക്‌സ് സംഭവിക്കും. തെലുങ്കിലെയും മലയാളത്തിലെയും ആരാധകരെ പരിഗണിച്ചുകൊണ്ടാണ് അണിയറപ്രവര്‍ത്തകരുടെ ഈ തീരുമാനമെന്ന് അറിയുന്നു. തെലുങ്കില്‍ ജൂനിയര്‍ എന്‍ടി ആറിന് പ്രാധാന്യം നല്‍കിയും മലയാളത്തില്‍ മോഹന്‍ലാലിന് പ്രാധാന്യം നല്‍കിയുമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ഒരുക്കുക.
 
അതോടൊപ്പം, മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച ഫാസില്‍ ചിത്രം ഹരികൃഷ്ണൻസിനും ഇതേ പ്രത്യേകതയായിരുന്നു. രണ്ട് ക്ലൈമാക്സുകളുമായാണ് ആ സിനിമ പ്രദര്‍ശനത്തിനെത്തിയത്. ചില പ്രിന്‍റുകളില്‍ മമ്മൂട്ടിക്ക് നായികയായ ജൂഹി ചൌളയെ വിവാഹം കഴിക്കാന്‍ അവസരം ലഭിക്കുമ്പോല്‍ ചില പ്രിന്‍റുകളില്‍ നായികയെ ലഭിക്കുന്നത് മോഹന്‍ലാലിന്! മമ്മൂട്ടി-മോഹൻലാൽ ഫാൻസ്‌ നെ തൃപ്തിപെടുത്താൻ വേണ്ടി ആണ് രെണ്ട്‌ ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത്.
Next Article