മിന്നല്‍ മുരളി റിലീസിന് ഇനി മണിക്കൂറുകള്‍. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോയിനെ വരവേല്‍ക്കാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. നെറ്റ്ഫ്‌ലിക്‌സില്‍ 1:00pm ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
'ഒരുപാട് കാലമായി ഞങ്ങള്‍ കുറേ പേരുടേത് മാത്രമായിരുന്ന മിന്നല്‍ മുരളി നമ്മുടെയെല്ലാവരുടെയുമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ! ഈ വരവ് ഒരു ആഘോഷമാക്കാന്‍ ദുബായിയുടെ ആകാശങ്ങളിലേയ്ക്ക് ഞങ്ങള്‍ എത്തുകയാണ് , ഇനിയെന്നും മിന്നല്‍ മുരളി നമ്മുടെയൊപ്പമുണ്ടെന്നു ഓര്‍മ്മിപ്പിക്കാന്‍ , അത് ലോകത്തോട് ഉറക്കെ വിളിച്ചു പറയാന്‍'- ടോവിനോ തോമസ് കുറിച്ചു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. സമീര്‍ താഹിറാണ് ഛായാഗ്രഹണം.