കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡ് ഷോ, മേപ്പടിയാന്‍ റിലീസിന് ഇനി ദിവസങ്ങള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 3 ജനുവരി 2022 (16:55 IST)
താന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ എത്തുന്നത് കാണുവാനായി ദിവസങ്ങള്‍ എണ്ണി കാത്തിരിക്കുകയാണ് ഉണ്ണിമുകുന്ദന്‍. മേപ്പടിയാന്‍ ജനുവരി 14നാണ് റിലീസ്.വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ഇതുവരെ കാണാത്ത മേക്കോവറിലാണ് നടനെ കാണാനായത്.
 
 ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.
 
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൂഞ്ഞാറിലുളള ഓട്ടോമൊബൈല്‍ മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article