സാമന്തയുടെ നായകനായി ഉണ്ണി മുകുന്ദന്‍,'യശോദ' വരുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 22 ഡിസം‌ബര്‍ 2021 (14:37 IST)
നടി സാമന്തയുടെ നായകനാകാന്‍ ഉണ്ണി മുകുന്ദന്‍. ബഹുഭാഷാ ചിത്രം യശോദ ഒരുങ്ങുന്നു. അണിയറ പ്രവര്‍ത്തകര്‍ നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദന്‍ രംഗത്തെത്തി.
 
'ടീമിന് നന്ദി, ഗൗതമായി യശോദയുടെ ലോകത്തില്‍ ചേരുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണ്. ശ്രീദേവിമൂവീസ് ബാനറില്‍ കൃഷ്ണപ്രസാദ്ശിവാലെങ്ക ഒരുക്കുന്ന സാമന്ത റൂത്ത് പ്രഭു അഭിനയിക്കുന്ന ഒരു ബഹുഭാഷാ ചിത്രം'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
 
'ഭാഗമതി', 'ജനതാ ഗാരേജ്' എന്നീ തെലുങ്ക് സിനിമകളില്‍ നേരത്തെ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ രവി തേജയെ നായകനാക്കി രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഖിലാഡി'യിലും ശക്തമായ വേഷത്തില്‍ ഉണ്ണി എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍