റിലീസിന് മുമ്പേ 'മേപ്പടിയാന്‍' തിയറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്

ചൊവ്വ, 21 ഡിസം‌ബര്‍ 2021 (10:05 IST)
മേപ്പടിയാന്‍ തീയറ്ററുകളിലേക്ക്. ജനുവരി 14ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഡിസംബര്‍ 23 തിയേറ്ററുകളിലും അന്നേ ദിവസം വൈകിട്ട് 4 മണിക്ക് ഓണ്‍ലൈനിലും റിലീസ് ചെയ്യുന്നു.
 
അടിയും യുദ്ധവും ഒന്നുമില്ലാത്ത ഒരു കുഞ്ഞു ചിത്രമാണ് മേപ്പടിയാനെന്ന് അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞിരുന്നു.
 
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് മേപ്പടിയാന്‍ നിര്‍മ്മിച്ചിരിക്കുന്നത്.പൂഞ്ഞാറിലുളള ഓട്ടോമൊബൈല്‍ മെക്കാനിക്കും ഗാരേജ് ഉടമയുമായ ജയകൃഷ്ണന്‍ (ഉണ്ണി മുകുന്ദന്‍) എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ എങ്ങനെ അയാള്‍ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.
 
വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍