ദൃശ്യം2 ഷൂട്ടിംഗ് ലൊക്കേഷന്‍ ഓര്‍മ്മകളില്‍ മുരളി ഗോപി, പുത്തന്‍ ചിത്രം ശ്രദ്ധേയമാകുന്നു

കെ ആര്‍ അനൂപ്

വ്യാഴം, 25 ഫെബ്രുവരി 2021 (12:37 IST)
ദൃശ്യം2 റിലീസിന് ശേഷവും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളിലാണ് മുരളി ഗോപി. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയാണെങ്കിലും സെറ്റില്‍ ജിത്തു ജോസഫും സംഘവും രണ്ടാം വരവിന്റെ ഓരോ നിമിഷവും ആഘോഷമാക്കുകയായിരുന്നു.പുറത്തു വന്ന ചിത്രങ്ങള്‍ അക്കാര്യം ആരാധകരോട് നേരത്തെ തന്നെ  പറഞ്ഞിരുന്നു. ഇപ്പോളിതാ ഷൂട്ടിങ്ങിനിടെ ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പുമായുളള ഒരു ചിരി ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി.
 
''ദൃശ്യം 2 ന്റെ സെറ്റുകളില്‍ നിന്നുള്ള ഒരു നേരിയ നിമിഷം, ഛായാഗ്രാഹകന്‍ സതീഷ് കുറുപ്പും എന്റെ ബഡ്ഡി ഷാഹിന്‍ മുഹമ്മദും'-മുരളിഗോപി കുറിച്ചു.
 
വരുണ്‍ പ്രഭാകര്‍ മിസ്സിംഗ് കേസിന്റെ ചുമതലയുള്ള പുതിയ ഉദ്യോഗസ്ഥനായാണ് നടന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യഭാഗത്തില്‍ ഇല്ലാത്ത പുതിയ കാസ്റ്റിംഗ് കൂടി ആയിരുന്നു ഇത്. സായികുമാര്‍, ഗണേഷ് കുമാര്‍ എന്നിവരും രണ്ടാം ഭാഗത്തില്‍ പുതുതായി എത്തി. മുരളി ഗോപിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് ഉണ്ണിമുകുന്ദന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍